ഗ്ലോബൽ തിക്കോടിയൻസ് ഫോറം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ l ഗ്ലോബൽ തിക്കോടിയൻസ് ഫോറം നബിസലയിൽ വെച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചെണ്ടമേളം, വടംവലി, സുന്ദരിക്കു പൊട്ടുകുത്തൽ തുടങ്ങിയ നിരവധി ആകർഷകമായ പരിപാടികളോടെയാണ് ഓണാഘോഷം സമൃദ്ധമാക്കിയത്. പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ. അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് നാണു വി.കെ. ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം ആശംസിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ അസീലബ്ദുറഹ്മാൻ, മജീദ് തണൽ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ഷിനിത്ത്, പ്രജീഷ്, ബൈജു, നദീറ മുനീർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ശ്രീജില, ജിതേഷ്, അഫ്സൽ കെ.പി, ഗോപി പി., മുഹമ്മദ് അലി, രശ്മിൽ, ഹസ്സുറ, ഇബ്രാഹിം, ഷഫീഖ് എന്നിവരും എക്സിക്യൂട്ടീവ് മെംബർമാരും ചേർന്നാണ് ഓണാഘോഷ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത്. സാജിദ് നന്ദി പറഞ്ഞു.
ു
