ഐ.സി. എഫ് ബഹ്റൈൻ മദ്ഹു റസൂൽ സമ്മേളനം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി. എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റിഫ റീജിയൻ കമ്മിറ്റി മദ്ഹു റസൂൽ സമ്മേളനം സംഘടിപ്പിച്ചു. തിരുവസന്തം-1500 എന്ന ശീർഷകത്തിൽ സനദ് ബാബാ സിറ്റി ഹാളിൽ നടന്ന സമ്മേളനം റഫീക്ക് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. ശൈഖ് അബ്ദുന്നാസർ സിദ്ദീഖി , അഡ്വ: എം. സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, കെ.സി. സൈനുദ്ധീൻ സഖാഫി, ശമീർ പന്നൂർ എന്നിവർ പ്രസംഗിച്ചു. പ്രവാസജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഗംഗാധരൻ , രാമകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മദ്രസ്സ പൊതു പരീക്ഷയിൽ ഉന്നത വിജയി കൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നേതാക്കൾ വിതരണം ചെയ്തു ഐ.സി എഫ് ലഹരി വിരുദ്ധ ക്യാമ്പയിന് മുന്നോടിയായി സമ്മേള വേദിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി. റീജിയൻ ജനറൽ സെക്രട്ടറി സുൽഫിക്കർ അലി സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.
adsadsdsa