ജാഗ്രത: ബഹ്‌റൈനിൽ മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേന വീടുകളിൽ തട്ടിപ്പ് സംഘം എത്തുന്നതായി റിപ്പോർട്ട്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് വീടുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം സജീവമാകുന്നതായി റിപ്പോർട്ട്. ഔദ്യോഗിക വേഷവിധാനങ്ങളുമായെത്തുന്ന ഇവർ വ്യക്തിവിവരങ്ങൾ ചോർത്താനും മോഷ്ടിക്കാനും ശ്രമിക്കുന്നതായാണ് താമസക്കാർ നൽകുന്ന മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലും ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദേശീയ സെൻസസിന്റെ ഭാഗമായി തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ എത്തിയവരാണെന്നാണ് ഈ സംഘം താമസക്കാരെ വിശ്വസിപ്പിക്കുന്നത്. ലാപ്ടോപ്പുകൾ, ഫിംഗർപ്രിന്റ് ഉപകരണങ്ങൾ, മന്ത്രാലയത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഔദ്യോഗിക രേഖകൾ എന്നിവ കൈവശം വെച്ചാണ് ഇവർ വീടുകളിൽ എത്തുന്നത്. കെട്ടിടത്തിലോ പരിസരത്തോ താമസിക്കുന്നവരുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക കാണിച്ച് വിശ്വാസ്യത നേടിയെടുക്കുന്ന ഇവർ, ഫോട്ടോകൾ, വിരലടയാളം അല്ലെങ്കിൽ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

വളരെ മാന്യമായ രീതിയിൽ വസ്ത്രധാരണം ചെയ്തും പ്രൊഫഷണലായി സംസാരിച്ചുമാണ് ഇവർ പെരുമാറുന്നത്. ഇത് കാരണം തുടക്കത്തിൽ ആർക്കും സംശയം തോന്നാറില്ല. പരിശോധനകൾ ഔദ്യോഗിക പദ്ധതിയുടെ ഭാഗമാണെന്ന് ഇവർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും, പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് ഇവരുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് താമസക്കാർക്ക് ബോധ്യപ്പെട്ടത്. വ്യക്തിവിവരങ്ങൾ ശേഖരിക്കാനോ അല്ലെങ്കിൽ വീടിനുള്ളിൽ കടന്ന് മോഷണം നടത്താനോ ഉള്ള തന്ത്രമാണിതെന്ന് സംശയിക്കപ്പെടുന്നു. ഇത്തരം സംഘങ്ങളെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും അപരിചിതർക്ക് വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

article-image

aswswadswa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed