എസ് കെ പൊറ്റകാട് സാഹിത്യപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി അജിത്ത് നായർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഈ വർഷത്തെ എസ്.കെ. പൊറ്റെക്കാട് സ്മാരക സാഹിത്യപ്രതിഭാ പുരസ്‌കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനുമായ അജിത് നായർ ഏറ്റുവാങ്ങി. മാഹി കലാഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദനാണ് പുരസ്‌കാരം സമർപ്പിച്ചത്. വിനു എബ്രഹാം ചെയർമാനായ ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സുനിൽ സി.ഇ, ഡോ. മുഞ്ഞിനാട് പത്മകുമാർ, ഡോ. ആശ നജീബ്, റാണി പി.കെ എന്നിവരായിരുന്നു പാനലിലെ മറ്റ് അംഗങ്ങൾ.

മനുഷ്യജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ ആഴമുള്ള ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ചതിനാണ് അജിത് നായർക്ക് ഈ അംഗീകാരം ലഭിച്ചത്. വയനാട് കൽപറ്റ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിൽ പ്രവാസിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയായ 'പറഞ്ഞാലും തീരാത്ത കഥകൾ' വായനക്കാർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാഹിത്യത്തിന് പുറമെ സിനിമാ സംവിധാനം, ഛായാഗ്രഹണം, യാത്രാവിവരണം എന്നീ മേഖലകളിലും അജിത് നായർ സജീവമാണ്. ബഹ്‌റൈനിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമ സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു.

article-image

dfsvdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed