മആമീറിൽ ഇറാൻ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ മആമീർ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഒരു സ്ഥാപനത്തിലുണ്ടായ തീപിടുത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ആക്രമണം നടന്നാലുടൻ സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
aa


