അയ്യപ്പ സംഗമത്തിന്‍റെ കണക്കുകൾ ചേരുന്നില്ല; ഹൈക്കോടതിയിൽ കണക്കുകൾ ബോധ്യപ്പെടുത്താനാവാതെ ഓഡിറ്റർ
ഷീബ വിജയൻ
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ഇടപാടുകളിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. സംഗമവുമായി ബന്ധപ്പെട്ട കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റർ കോടതിയിൽ സമ്മതിച്ചു. പത്തു ദിവസത്തിനുള്ളിൽ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഓഡിറ്റർ അറിയിച്ചിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കേസിൽ കക്ഷി ചേർത്ത കോടതി, രേഖകളുമായി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റർ വ്യാഴാഴ്ച ഹാജരായത്. അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കണക്കുകൾ ഹാജരാക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. നേരത്തെ പ്രത്യേക കമ്മീഷണർ വഴി സമർപ്പിച്ച കണക്കുകളിലും അപാകതകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കോടതി നേരിട്ട് ഇടപെട്ട് പരിശോധന നടത്തുന്നത്.
seaeadsewad


