ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് അൽ ഹിലാൽ ഹെൽത്ത് കെയർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വിശുദ്ധ റമദാൻ മാസത്തിലെ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഭാഗമായി ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് രാജ്യത്തുടനീളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു. "അൽ ഹിലാൽ കെയേഴ്സ് - ആവശ്യക്കാർക്ക് ഒരു കൈത്താങ്ങ്" (AL HILAL CARES – A Helping Hand for the Needy) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കാരുണ്യപ്രവർത്തനം നടപ്പിലാക്കുന്നത്.

article-image

കോവിഡ് കാലത്താണ് 'അൽ ഹിലാൽ കെയേഴ്സ്' എന്ന പേരിൽ ഈ ക്യാമ്പയിൻ ആരംഭിച്ചതെന്നും അന്നുമുതൽ എല്ലാ വർഷവും റമദാനിൽ തിരക്കേറിയ തെരുവുകളിൽ ഇഫ്താർ കിറ്റുകൾ എത്തിക്കാൻ തങ്ങളുടെ ടീം പരിശ്രമിക്കുന്നുണ്ടെന്നും ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. ആരോഗ്യ സേവനങ്ങൾക്കപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാൻ മാസത്തിലുടനീളം പതിനായിരക്കണക്കിന് കിറ്റുകളാണ് വിവിധയിടങ്ങളിലായി വിതരണം ചെയ്യുന്നത്. വരും വർഷങ്ങളിലും ഈ മാതൃകാപരമായ പ്രവർത്തനം തുടരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

article-image

ബഹ്‌റൈനിലെ അൽ ഹിലാലിന്റെ പത്ത് ബ്രാഞ്ചുകൾക്കും സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ജോലിസ്ഥലത്തോ യാത്രയിലോ ആയിരിക്കുന്നവർക്ക് കൃത്യസമയത്ത് നോമ്പ് തുറക്കാൻ ആവശ്യമായ വിഭവങ്ങൾ അടങ്ങിയതാണ് ഈ കിറ്റുകൾ.

ബുസൈതീൻ ട്രാഫിക് സിഗ്നലിൽ നടന്ന വിതരണത്തിന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ടീമിലെ മറ്റ് അംഗങ്ങളും ഇവർക്കൊപ്പം സജീവമായി പങ്കെടുത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed