ബാപ്‌കോ എനർജീസിന് നേരെ ഇറാൻ മിസൈൽ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയമാക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ബാപ്‌കോ എനർജീസിന് നേരെ നടന്ന മിസൈൽ ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ഒരു യൂണിറ്റിലുണ്ടായ തീപിടുത്തം പൂർണ്ണമായും അണച്ചതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണം റിഫൈനറിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും പ്ലാന്റ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മ്യൂണിക്കേഷൻ സെന്റർ പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി ഉന്നതതല പരിശോധനകൾ നടന്നുവരികയാണ്. സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
aa


