ഇറാൻ ആക്രമണത്തെ അനുകൂലിച്ച് വീഡിയോ പ്രചരിപ്പിച്ചു; നാല് പേർ അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ നടന്ന ഇറാൻ്റെ ആക്രമണങ്ങളെ അനുകൂലിക്കുകയും അക്രമകാരികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ച നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹപരമായ നടപടിയായി കണക്കാക്കിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സൈബർ നിരീക്ഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു. അറസ്റ്റിലായ നാല് പേരെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണത്തെയും ന്യായീകരിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
aa


