വ്യാജ യുദ്ധദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ വരുമാനം നഷ്ടമാകും; എ.ഐ വീഡിയോകൾക്ക് നിയന്ത്രണവുമായി 'എക്സ്'
ഷീബ വിജയൻ
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ യുദ്ധദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാൻ കർശന നടപടികളുമായി ഇലോൺ മസ്കിന്റെ 'എക്സ്' പ്ലാറ്റ്‌ഫോം. എ.ഐ (Artificial Intelligence) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ ആണെന്ന വെളിപ്പെടുത്തലില്ലാതെ ദൃശ്യങ്ങൾ പങ്കുവെക്കുന്ന ക്രിയേറ്റർമാർക്ക് വരുമാന വിഹിതം നഷ്ടമാകും.
നിയമം ലംഘിക്കുന്നവരെ 90 ദിവസത്തേക്ക് വരുമാന പദ്ധതിയിൽ നിന്ന് സസ്പെൻഡ് ചെയ്യും. ആവർത്തിച്ചാൽ സ്ഥിരമായി പുറത്താക്കും. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ആളുകൾ കണ്ട പല വീഡിയോകളും എ.ഐ നിർമ്മിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. റിയാദിലെ എയർബേസ് തകർത്തുവെന്ന രീതിയിൽ പ്രചരിച്ച വീഡിയോകൾ പഴയ ആക്രമണങ്ങളുടേതാണെന്ന് വസ്തുതാ പരിശോധനയിൽ തെളിഞ്ഞിരുന്നു.
aawseadsweqas


