പ്ലസ് വൺ ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിയ നിലയിൽ; രണ്ട് ലക്ഷത്തോളം പേപ്പറുകൾ പിൻവലിക്കും
ഷീബ വിജയൻ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 11-ന് നടക്കേണ്ട അറബിക്, മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ സ്കൂളുകളിൽ തുറന്ന നിലയിൽ കണ്ടത്.
സുരക്ഷാ വീഴ്ച കണക്കിലെടുത്ത് ഈ വിഷയങ്ങളുടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും ചോദ്യപേപ്പറുകൾ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾക്ക് പകരം പുതിയവ അടിയന്തിരമായി അച്ചടിച്ച് വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. സംഭവത്തിൽ പരീക്ഷാ സെക്രട്ടറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
xddfsdsf


