ഇസ്രായേൽ-യുഎസ്-ഇറാൻ സംഘർഷം: സമാധാന ദൗത്യവുമായി ചൈന മിഡിൽ ഈസ്റ്റിലേക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബീജിംഗ്: ഇസ്രായേലും അമേരിക്കയും ഒരുവശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കവെ, മധ്യസ്ഥതയ്ക്കായി പ്രത്യേക പ്രതിനിധിയെ അയക്കാൻ ചൈന തീരുമാനിച്ചു. മേഖലയിലെ സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് നീക്കം.

യുദ്ധം വ്യാപിപ്പിക്കുന്നത് ആരുടെയും താൽപ്പര്യമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം അറിയിച്ചത്. ഇറാനുമായുള്ള യുദ്ധം കൂടുതൽ വഷളാകുന്നത് ലോകത്തിന് ദോഷകരമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ, റിയാദ് പുലർത്തുന്ന സംയമനത്തെ വാങ് യി അഭിനന്ദിച്ചു. തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന സൗദിയുടെ നിലപാടിന് ചൈന പൂർണ്ണ പിന്തുണ അറിയിച്ചു.

article-image

asdadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed