മേഖലയിലെസംഘർഷാവസ്ഥ: ബഹ്റൈന്റെ അധ്യക്ഷതയിൽ ജിസിസി അടിയന്തര സുരക്ഷാ യോഗം ചേർന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴി അടിയന്തര യോഗം ചേർന്നു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡയറക്ടർ കേണൽ ഹമദ് അൽ ഖയാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. ഇറാൻ നടത്തുന്ന നീക്കങ്ങൾ ജിസിസി രാജ്യങ്ങളിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ഇത് എങ്ങനെയെല്ലാം ബാധിക്കുമെന്നും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.

അംഗരാജ്യങ്ങൾക്കിടയിൽ സുരക്ഷാ ഏകോപനം ശക്തമാക്കാനും ഏത് സാഹചര്യത്തെയും നേരിടാനുള്ള സജ്ജത വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ജിസിസി എമർജൻസി മാനേജ്‌മെന്റ് സെന്ററുമായി ചേർന്ന് തത്സമയ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള സംവിധാനം കുറ്റമറ്റതാക്കാനും ഇതിലൂടെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കൂടുതൽ വേഗത്തിലുള്ള പ്രതികരണ സംവിധാനങ്ങൾ ഉറപ്പാക്കാനും ധാരണയായി. മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ജിസിസി രാജ്യങ്ങൾക്കിടയിലുള്ള കൂട്ടായ പ്രവർത്തനവും സഹകരണവും അനിവാര്യമാണെന്ന് യോഗം അടിവരയിട്ടു പറഞ്ഞു.

article-image

dsfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed