മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ഹമദ് രാജാവ്; സേനകളുടെ ജാഗ്രതയെ പ്രശംസിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ്, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയെയും ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയെയും സഖീർ കൊട്ടാരത്തിൽ സ്വീകരിച്ചു. മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളും വികാസങ്ങളും വിലയിരുത്തുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച.

article-image

രാജ്യത്തെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും സേനകളുടെ സന്നദ്ധതയെക്കുറിച്ചും രാജാവ് വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സും ആഭ്യന്തര മന്ത്രാലയവും നടത്തുന്ന മികച്ച പ്രവർത്തനങ്ങളിലും അവരുടെ അതീവ ജാഗ്രതയിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായി സേനാംഗങ്ങൾ കാണിക്കുന്ന അർപ്പണബോധത്തെയും കരുത്തിനെയും രാജാവ് അഭിനന്ദിച്ചു. രാജ്യത്തിൻ്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള ഉന്നതമായ ദൗത്യങ്ങളിൽ അവർക്ക് തുടർന്നും വിജയം നേരുന്നതായി അദ്ദേഹം ആശംസിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed