പൊങ്കാല; 'ഭക്തർക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു'; വികാരാധീനയായി നടി അന്ന രാജൻ


ഷീബ വിജയൻ
കൊച്ചി: ആറ്റുകാൽ പൊങ്കാലയ്ക്കിടയിൽ തന്റെ ചിത്രങ്ങളും വീഡിയോകളും മോശം രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതിൽ സങ്കടം രേഖപ്പെടുത്തി നടി അന്ന രാജൻ. പൊങ്കാല അർപ്പിക്കാനെത്തിയ തന്റെ സ്വാഭാവികമായ ഭാവങ്ങളെയും വസ്ത്രധാരണത്തെയും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതിനെതിരെയാണ് താരം പ്രതികരിച്ചത്. തന്റെ പ്രവൃത്തികൾ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി അന്ന സോഷ്യൽ മീഡിയയിൽ കുറിച്ചു.

"ആദ്യമായാണ് ഞാൻ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നത്. കടുത്ത ചൂടിലും വിറകടുപ്പിന് മുന്നിലും നിന്നത് ശുദ്ധമായ ഭക്തിയോടെയാണ്. എനിക്ക് ചുറ്റുമുള്ളവരെയും മാധ്യമങ്ങളെയും ഞാൻ വിശ്വസിച്ചു. എന്നാൽ എന്റെ ഭക്തിയെ നിസ്സാരവൽക്കരിക്കുന്ന രീതിയിൽ ചില നിമിഷങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു," അന്ന രാജൻ പറഞ്ഞു. തന്റെ മനസ്സ് അമ്മയ്ക്ക് അറിയാമെന്നും താൻ എന്നും ആറ്റുകാലമ്മയുടെ എളിയ ഭക്തയായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

article-image

qwedewew

You might also like

  • Lulu Exchange
  • Straight Forward

Most Viewed