'തേർസ്റ്റ്-ക്വഞ്ചേഴ്‌സ് 2025' വേനൽക്കാല അവബോധ കാമ്പയിന് സമാപനം

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷന്റെ 'തേർസ്റ്റ്-ക്വഞ്ചേഴ്‌സ് 2025' വേനൽക്കാല അവബോധ കാമ്പയിൻ സമാപിച്ചു. ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 13 ആഴ്ച്ചകളിലായി നടത്തിയ പരിപാടിയിൽ 5,250-ൽ അധികം തൊഴിലാളികൾക്കാണ് ഇത്തവണ സഹായമെത്തിച്ചത്. റഫയിലെ നാസ് കോൺട്രാക്ടിംഗ് വർക്ക്‌സൈറ്റിൽ നടന്ന സമാപന പരിപാടിയിൽ 450-ൽ അധികം തൊഴിലാളികൾ പങ്കെടുത്തു. കുടിവെള്ളം, പഴങ്ങൾ, ജ്യൂസുകൾ, പാൽ തുടങ്ങിയവ വിതരണം ചെയ്തു. ഈ വർഷത്തെ കാമ്പയിനിൽ ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയും പങ്കാളികളായി. വേനൽക്കാലത്ത് തൊഴിലാളികൾ സ്വീകരിക്കേണ്ട ആരോഗ്യ-സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നെദാൽ അബ്ദുള്ള അൽ അലവൈ, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള - റെസിഡൻസ് ഇൻസ്പെക്ഷൻ വർക്കേഴ്‌സ് ഹെഡ് എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ പങ്കെടുത്തു. വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 കോർഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
dsdas
fgfgfg