75 മിസൈലുകളും 123 ഡ്രോണുകളും തകർത്തു; ഇറാൻ്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ രാജ്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളെ പ്രതിരോധ സേന (BDF) വിജയകരമായി പ്രതിരോധിച്ചു. ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപ് തന്നെ 75 മിസൈലുകളും 123 ഡ്രോണുകളും തകർത്തതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തുന്ന അതീവ ജാഗ്രതയെയും പ്രവർത്തനക്ഷമതയെയും ജനറൽ കമാൻഡ് പ്രത്യേകം പ്രശംസിച്ചു. രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്നും, സൈന്യത്തിൻ്റെ ഈ മികവ് ജനങ്ങളിൽ വലിയ ആത്മവിശ്വാസവും സമാധാനവും പകരുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ആക്രമണങ്ങളിൽ തകർന്നുവീണ അവശിഷ്ടങ്ങൾക്കോ സംശയാസ്പദമായ വസ്തുക്കൾക്കോ അരികിൽ പോകുന്നത് ഒഴിവാക്കണം. സൈനിക നീക്കങ്ങളോ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങളോ ചിത്രീകരിക്കുന്നതും അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സർക്കാർ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സ്രോതസ്സുകളിലൂടെയും നൽകുന്ന അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

സിവിൽ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ചുള്ള ഇറാൻ്റെ ഈ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ജനറൽ കമാൻഡ് കൂട്ടിച്ചേർത്തു.

article-image

adsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed