ശ്രദ്ധേയമായി ശ്രാവണം

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ 'ശ്രാവണ'ത്തിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. നിരവധി പേരാണ് പരിപാടി ആസ്വദിക്കാനായി സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ എത്തിചേർന്നത്. ചിത്രയോടൊപ്പം പ്രശസ്തരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും വേദിയിൽ അണിനിരന്നു. ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല ഗാനങ്ങളും പുതിയകാല ഹിറ്റുകളും ഓണപ്പാട്ടുകളുടെ ഫ്യൂഷനും കോർത്തിണക്കിയ ഗാനമേള പ്രവാസികൾക്ക് ഓണത്തിന്റെ മധുരം വർധിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
qwwdassads