മനാമ സെൻട്രൽ മാർക്കറ്റിൽ അറ്റകുറ്റപ്പണി ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ I അഴുക്കുചാൽ സംവിധാനം തകരാറിലായതിനെ തുടർന്ന് മനാമ സെൻട്രൽ മാർക്കറ്റിൽ സമഗ്രമായ അറ്റകുറ്റപ്പണി ആരംഭിച്ചു. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും നേരിട്ട അസൗകര്യങ്ങളിൽ ക്യാപിറ്റൽ മുനിസിപ്പാലിറ്റി അധികൃതർ ഖേദം പ്രകടിപ്പിച്ചു. നിലവിൽ മാർക്കറ്റിലെ എയർ കണ്ടീഷനിങ്, അഴുക്കുചാൽ ശൃംഖല, വൈദ്യുതി, ജല സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. അഴുക്കുചാലിലെ ആഴത്തിലുള്ള തടസ്സമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് അൽസാഹ്ലി അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തും. കൂടാതെ, റസ്റ്റോറന്റുകളിൽ നിന്നുള്ള എണ്ണ അഴുക്കുചാലിലേക്ക് ഒഴുക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യ, പച്ചക്കറി, മാംസ വിഭാഗങ്ങൾ ഉൾപ്പെടെ മാർക്കറ്റിലെ എല്ലാ ഹാളുകളിലും നവീകരണം നടക്കുന്നുണ്ട്.

article-image

adsdsadda

article-image

dfdfgfg

You might also like

Most Viewed