മുഹറഖിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ അംഗീകാരം


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈന്റെ പൈതൃക നഗരമായ മുഹറഖിനെ ഒരു പ്രധാന സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിക്ക് മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ 'സ്പേസ് ആൻഡ് ടൈം ക്യൂബ്', അക്വേറിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സ്കൈ ഗാർഡൻ, മാഡം തുസാഡ്‌സ് എന്നിവ മുഹറഖിൽ സ്ഥാപിക്കുന്നതിനാണ് കൗൺസിൽ നിർദേശം വെച്ചത്. കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ അവതരിപ്പിച്ച നിർദേശം കൗൺസിൽ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പാർലമെന്റിന്റെയും സർക്കാർ ഏജൻസികളുടെയും പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂം എം.പി.യും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കും ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു.

article-image

fgddsfg

You might also like

Most Viewed