സ​മു​ദ്ര​ഗ​താ​ഗ​ത​ത്തി​ന് താ​ൽ​ക്കാ​ലി​ക വി​ല​ക്കേർപ്പെടുത്തി ഖ​ത്തർ


ഷീബ വിജയൻ

ദോഹ I ഖത്തറിൽ സമുദ്രഗതാഗതത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം. ഹമദ് വിമാനത്താവളം മുതൽ ലുസൈൽ വാട്ടർ ഫ്രണ്ട് വരെയാണ് നിയന്ത്രണം. ശനിയാഴ്ച രാത്രി ഒമ്പതു മുതൽ തിങ്കളാഴ്ച രാത്രി ഒമ്പതു വരെയാണ് വിലക്കേർപ്പെടുത്തിയത്. അറബ് -ഇസ്‍ലാമിക് അടിയന്തര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ രാജ്യവ്യാപകമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് മന്ത്രാലയം പറഞ്ഞു. കപ്പൽ, ബോട്ട് ഉടമകളോട് ജലയാനങ്ങൾ ഇറക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.

article-image

Saqsasa

You might also like

Most Viewed