കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ 2025-26 ഭരണ സമതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ 2025-26 ഭരണ സമതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. കെ. സി. എ. ആഡിറ്റോറിയത്തിൽ കെ.സി.ഇ.സി. പ്രസിഡണ്ട് റവറന്റ് അനീഷ് സാമുവേൽ ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാത്തോലിക്ക സഭയുടെ നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക വികാരി ബിഷപ്പ് മോസ്റ്റ് റവറന്റ് ആൽഡോ ബറാർഡിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

കെ.സി.ഇ.സി. അംഗങ്ങളായ വൈദീകരുടെ നേത്യത്വതിൽ 2025-26 ഭരണ സമതിയുടെ സമർപ്പണ ശുശ്രൂഷയോട് ആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ്ജ് സ്വാഗതം രേഖപ്പെടുത്തി. പ്രവർത്തന വർഷത്തിലെ തീം ആയ "വിശ്വാസത്തിൽ ഒരുമിച്ച് നടക്കാം" എന്ന വിഷയത്തെപറ്റി റവറന്റ് ഫാദർ ജേക്കബ് കല്ലുവിള സംസാരിച്ചു.

അതോടൊപ്പം ലോഗോയുടെ പ്രകാശനവും നടന്നു. ബഹ്റൈൻ സി. എസ്സ്. ഐ. മലയാളി പാരീഷ് ഗായക സ്ംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. കെ.സി.എ. പ്രസിഡണ്ട് ജെയിംസ് ജോൺ ആശംസ നേർന്നു.

ചടങ്ങിൽ മുഖ്യ അതിഥി ആയ ബിഷപ്പ് മോസ്റ്റ് റവറന്റ് ആൽഡോ ബറാർഡിക്കും, തീം നിർദ്ദേശിച്ച ഡിജു ജോൺ മാവേലിക്കരക്കും ലോഗോ തയ്യാറാക്കിയ അനുജ ജേക്കബിനും കെ.സി.ഇ.സി. യുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ട്രഷറർ ജെറിൻ രാജ് സാം നന്ദി രേഖപ്പെടുത്തി.

article-image

xvcxv

You might also like

Most Viewed