റസ്റ്റാറന്‍റുകളിലെ മെനുവിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കണമെന്ന് ആവശ്യം


പ്രദീപ് പുറവങ്കര

മനാമ l റസ്റ്റാറന്‍റുകളിലെ മെനുവിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കണമെന്ന ആവശ്യവുമായി ബഹ്റൈൻ പാർലിമെന്റ് എംപിമാർ. ഈ നിയമം നടപ്പാക്കാത്ത ഏക ജി.സി.സി രാജ്യമാണ് ബഹ്‌റൈൻ എന്നും, അതുകൊണ്ട് ഈ വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് പാർലമെന്റ് അംഗങ്ങളും മുനിസിപ്പൽ നേതാക്കളും ആവശ്യപ്പെട്ടു.

ബഹ്‌റൈനിലെ കൗമാരക്കാരിൽ മൂന്നിലൊന്നുപേരും അമിതഭാരമുള്ളവരാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണരീതികളാണ് ഇതിന് കാരണമെന്നും ഈ സാഹചര്യത്തിൽ, ആളുകൾക്ക് ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാൻ ആവശ്യമായ വിവരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്നും എംപിമാർ പറഞ്ഞു.

 

article-image

േ്ോേ

You might also like

Most Viewed