രാജ്യദ്രോഹ നടപടി: ഇറാൻ ആക്രമണത്തെ പിന്തുണച്ചവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ബഹ്റൈൻ അറ്റോർണി ജനറൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രതികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. രാജ്യം അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ശത്രുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മന്ത്രാലയം വ്യക്തമാക്കി.

രാജ്യവും ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരും പൗരന്മാരുടെ സുരക്ഷയ്ക്കായി സർവ്വ സജ്ജമായി പോരാടുമ്പോൾ, പ്രതികൾ ശത്രുക്കളുടെ നീക്കങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ആശങ്കാജനകമായ സാഹചര്യത്തിലും രാജ്യത്തോടൊപ്പം നിൽക്കാതെ ശത്രുവിനെ പ്രോത്സാഹിപ്പിച്ചവർക്ക് നൽകുന്ന ശിക്ഷ, വരുംതലമുറയ്ക്കും രാജ്യത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നവർക്കും ഒരു പാഠമാകണമെന്നും അറ്റോർണി ജനറൽ ഊന്നിപ്പറഞ്ഞു.

article-image

fdgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed