ഇറാന് വേണ്ടി ചാരപ്രവൃത്തി; അഞ്ച് പേർ ബഹ്റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിൽ ഇറാൻ റെവല്യൂഷണറി ഗാർഡിനായി ചാരപ്രവൃത്തി നടത്തുകയും ഭീകരപ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത അഞ്ചംഗ സംഘത്തെ സുരക്ഷാ സേന പിടികൂടി. രാജ്യത്തിന് പുറത്തുള്ള ഒരാൾ ഉൾപ്പെടെ ആകെ ആറുപേരാണ് സംഘത്തിലുള്ളത്.

ഇറാനിലുള്ള ഭീകരവാദികളുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരം, സുരക്ഷാ ഏജൻസികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ട് സുപ്രധാന വിവരങ്ങൾ കൈമാറിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. ബഹ്‌റൈനിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ഇവർ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലാകാനുള്ള ആറാമത്തെയാൾ വിദേശത്തേക്ക് കടന്നതായും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.

article-image

esresr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed