വിദേശത്തുള്ള പൗരന്മാരെ തിരികെ എത്തിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാരെ കരമാർഗ്ഗം സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി വിദേശകാര്യ മന്ത്രാലയം. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് ജി.സി.സി രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികൃതരുമായും എംബസികളുമായും ഏകോപിപ്പിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിലുള്ള ബഹ്‌റൈൻ പൗരന്മാരുടെ വിവരങ്ങൾ അതാത് രാജ്യങ്ങളിലെ എംബസികൾ വഴി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതിർത്തികൾ വഴിയുള്ള യാത്ര എളുപ്പമാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനുമായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു.
sdfsdf


