ഇറാൻ അക്രമണ നീക്കം തകർത്തു: തെക്കൻ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ വെടിവെച്ചട്ടതായി അധികൃതർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന്റെ തെക്കൻ മേഖലയിലെ ഒരു തന്ത്രപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

രാജ്യത്തിന്റെ അതിർത്തി ലംഘിച്ചെത്തിയ മിസൈലുകളും ഡ്രോണുകളും ബഹ്‌റൈൻ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു. ഭീകരാക്രമണ നീക്കം വിജയകരമായി തടഞ്ഞതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

മേഖലയിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഉണ്ടാകുന്ന ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ വക്താവ് അറിയിച്ചു.

article-image

giugui

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed