ബഹ്‌റൈനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഈ വർഷത്തെ ഈദുൽ ഫിത്തർ പ്രമാണിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി. ഹിജ്റ വർഷം 1447-ലെ ഈദ് അവധി സംബന്ധിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പെരുന്നാൾ ദിനവും തൊട്ടടുത്ത രണ്ട് ദിവസങ്ങളുമാണ് ഔദ്യോഗിക അവധി. എന്നാൽ ഇത്തവണ അവധി ദിവസങ്ങളിൽ വെള്ളിയും ശനിയും (വാരാന്ത്യ അവധികൾ) ഉൾപ്പെടുന്നതിനാൽ, ഇതിന് പകരമായി രണ്ട് ദിവസം കൂടി അധികമായി നൽകും. ഇതോടെ ബഹ്‌റൈനിൽ പൊതുമേഖലയിൽ തുടർച്ചയായ അഞ്ച് ദിവസം അവധി ലഭിക്കും. പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളും ഏജൻസികളും പൊതുസ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ അടഞ്ഞുകിടക്കുമെന്ന് സർക്കുലറിൽ അറിയിച്ചു.
aa


