അൽ ഹിലാൽ ഹെൽത്ത്കെയറിൽ സെപ്റ്റംബർ മുഴുവൻ 5 ദിനാറിന് ഡോക്ടർമാരുടെ പരിശോധന ലഭ്യമാകും

പ്രദീപ് പുറവങ്കര
മനാമ I അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും ഗ്രൂപ്പിലെ രണ്ടാമത്തെ ആശുപത്രിയുമായ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ സെപ്റ്റംബർ അവസാനം വരെ 5 ദിനാറിന് ഡോക്ടർമാരുടെ പരിശോധന ലഭ്യമാകുമെന്ന് അൽഹിലാൽ അധികൃതർ അറിയിച്ചു. സൂപ്പർ കൺസൾട്ടന്റുമാരുമായും വിസിറ്റിംഗ് ഡോക്ടർമാരുമായും പരിശോധനകൾ ഇതിൽ ഉൾപ്പെടുന്നില്ല. വൈവിധ്യമാർന്ന സ്പെഷ്യാലിറ്റികൾ, ഉയർന്ന യോഗ്യതയുള്ള കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, അത്യാധുനിക സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര ആരോഗ്യ കേന്ദ്രമാണ് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്. ഇ.എൻ.ടി, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ദന്തചികിത്സ, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളും ഇവിടെ പ്രവർത്തിക്കുന്നു.
saDSWAADS