ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ കൊടിയേറ്റം നടന്നു


പ്രദീപ് പുറവങ്കര


മനാമ I ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കൊടിയേറ്റം സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. നൂറിൽ പരം വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യഘോഷം കണ്ണിനും കാതിനും കുളിർമ്മയേകി. തുടർന്ന് നടന്ന സമാജം അംഗം അനു തോമസ് നേതൃത്വം നൽകിയ എൺപതിലധികം കലാകാരന്മാർ പങ്കെടുത്ത വള്ളപ്പാട്ടു ഹൃദ്യമായി . വിജിത ശ്രീജിത്തിന്റെ നേതൃത്വത്തിൽ നൂറിൽ പരം ഗായകർ അവതരിപ്പിച്ച ഓണാപാട്ടു വേറിട്ട അനുഭവം സമ്മാനിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , ശ്രാവണം ഓണാഘോഷ കമ്മിറ്റി കൺവീനർ വറുഗീസ് ജോർജ് , ഭരണ സമിതി അംഗങ്ങൾ ശ്രാവണം ആഘോഷകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു ഉണ്ണികൃഷ്ണ പിള്ളയുടെയും വിനയചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങു സംഘടിപ്പിച്ചത്. സെപ്റ്റംബർ നാലിന് ബഹ്റൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന കമ്പവലി മത്സരവും, സെപ്റ്റംബർ അഞ്ചിന് പ്രമുഖ ഗായകൻ പി ജയചന്ദ്രന്റെ അനശ്വര ഗാനങ്ങളുമായി ഗാനമേളയിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവർ പങ്കെടുക്കുന്ന ഗാനമേളയും അരങ്ങേറും. പി ജയചന്ദ്രന്റെ ജീവിതത്തെയും ഗാനങ്ങളെയും സ്മരിച്ചുകൊണ്ട് മലയാളത്തിലെ ഗാനസാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരൻ രവി മേനോന്റെ പ്രഭാഷണം അന്ന് നടക്കും.

article-image

dfsfdds

You might also like

Most Viewed