സുധാകർ റെഡ്ഡി അനുസ്മരണം


പ്രദീപ് പുറവങ്കര


മനാമ I ബഹ്‌റൈൻ നവകേരള സി.പി.ഐ മുൻ ജനറൽ സെക്രട്ടറിയും മുൻ പാർലമെന്റേറിയനുമായ സുധാകർ റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചിച്ചു.സുധാകർ റെഡ്ഢിയുടെ നിര്യാണം ഇടത് പുരോഗമന രാഷ്ട്രീയത്തിന് തീരാനഷ്‍ടമാണെന്ന് ശ്രീജിത്ത്‌ ആവള അവതരിപ്പിച്ച അനുശോചനപ്രമേയത്തിൽ പറഞ്ഞു. വിദ്യാർഥികളുടെ അവകാശസമരപോരാട്ടങ്ങളിൽ തുടങ്ങിയ ജീവിതം പാവപ്പെട്ടവർക്കും അരികുവത്കരിക്കപ്പെടുന്നവർക്കും വേണ്ടി മാറ്റിവെച്ച ധീരനായ പോരാളിയായിരുന്നു സുധാകർ റെഡ്ഡിയെന്ന് കോഓഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു അനുസ്മരിച്ചു. സുനിൽദാസ് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം ഷാജി മൂതല, എസ്.വി. ബഷീർ, ബിജു മലയിൽ, അസീസ് ഏഴംകുളം, രാജ് കൃഷ്ണൻ, ഷാജഹാൻ എം.കെ, മനോജ്‌ മഞ്ഞക്കാല, പ്രശാന്ത് മാണിയത്ത് എന്നിവർ സംസാരിച്ചു.

article-image

adsasdas

You might also like

Most Viewed