കവിതാസമാഹാരം പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ അധ്യാപികയും തിരുവല്ല സ്വദേശിയുമായ ആശ രാജീവിൻ്റെ ആദ്യ കവിതാസമാഹാരം 'പാല പൂക്കുന്ന ഇടവഴിയിലൂടെ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്നു. പുസ്‌തകത്തിൻ്റെ ആദ്യ കോപ്പി ഗാനരചയിതാവായ രാജീവ് ആലുങ്കലിന് കൈമാറി. മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി കെ.പി. സുധീരയാണ് പ്രകാശനം ചെയ്തത്. ലോക മലയാളികളുടെ സാഹിത്യ കൂട്ടായ്‌മയായ സൃഷ്‌ടിപഥം ആണ് പുസ്‌തകത്തിന്റെ പ്രസാധകർ. സൃഷ്‌ടിപഥത്തിൻ്റെ വാർഷിക പതിപ്പ് പ്രകാശനം നടക്കുന്ന വേളയിലായിരുന്നു പുസ്‌തക പ്രകാശനച്ചടങ്ങും നടന്നത്. സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ് വൈശാഖൻ, സുധാംശു നന്ദകിഷോർ, സൃഷ്‌ടിപഥം റിജണൽ കോർഡിനേറ്റർ ബിന്ദു രാജീവ് എന്നിവർ സംസാരിച്ചു.
dawsaddas