കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് വിദേശി പൗരന്മാർക്ക് തടവും പിഴയും വിധിച്ച് കോടതി

പ്രദീപ് പുറവങ്കര
മനാമ l സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് വിദേശി പൗരന്മാർക്ക് ബഹ്‌റൈനിലെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ച് മുതൽ ഒമ്പത് വർഷം വരെ തടവുശിക്ഷ വിധിച്ചു. ഓരോ പ്രതിക്കും 100,000 ബഹ്‌റൈൻ ദീനാർ പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ, ആദ്യ പ്രതിയിൽനിന്ന് 83,710 ദീനാറും, രണ്ടും മൂന്നും പ്രതികളിൽനിന്ന് 444,290 ദീനാറും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
കേസിൽ ഉൾപ്പെട്ട കോർപറേറ്റ് സ്ഥാപനത്തിന് 100,000 ദീനാർ പിഴയും 4,44,290 ദീനാർ കണ്ടുകെട്ടാനും നിർദേശിച്ചു. തടവുശിക്ഷ പൂർത്തിയാക്കിയശേഷം മൂന്ന് പ്രതികളെയും ബഹ്‌റൈനിൽനിന്ന് നാടുകടത്തും. ലൈസൻസില്ലാത്ത ഒരു കമ്പനിയിൽ ഡിജിറ്റൽ കറൻസികളിലും ഓഹരികളിലും നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് നിരവധി പേരെ വഞ്ചിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തട്ടിയെടുത്ത പണം വിദേശത്തേക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ുപുപ