മുഹറഖ് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി


പ്രദീപ് പുറവങ്കര

മനാമ l ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിലെ കമ്യൂണിറ്റി പൊലീസ് ഡിവിഷൻ, വ്യവസായ-വാണിജ്യമന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റുമായി സഹകരിച്ച് മുഹറഖ് ഗവർണറേറ്റിലെ നിരവധി വാണിജ്യസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി.

പൊതുസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധന ലക്ഷ്യം. ഇത്തരം നടപടികൾ ഉപഭോക്താക്കളെ സംരക്ഷിക്കാനും സുരക്ഷിതമായ ബിസിനസ് അന്തരീക്ഷം നിലനിർത്താനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed