സാറിലെ വസതിയിൽ ഉണ്ടായ തീപിടിത്തത്തിൽ പത്തു വയസ്സുള്ള പെൺകുട്ടി മരണപ്പെട്ടതായി റിപ്പോർട്ട്

പ്രദീപ് പുറവങ്കര
മനാമ l സാറിലെ ഒരു വസതിയിൽ കഴിഞ്ഞ രാത്രിയുണ്ടായ തീപിടിത്തത്തിൽ പത്തു വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെട്ടതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടിത്തം സിവിൽ ഡിഫൻസ് വിഭാഗം അണച്ചു.
സംഭവസ്ഥലത്ത് നാഷണൽ ആംബുലൻസ് അതിവേഗം എത്തുകയും അടിയന്തര മെഡിക്കൽ നടപടികൾ കൈക്കൊണ്ടെങ്കിലും പുക ശ്വസിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
തീപിടുത്തത്തിനിടയാക്കിയ സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
dxvxcv