കെഎംസിസി ബഹ്റൈൻ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷവും കൺവെൻഷനും ആഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി 8.30ന്

പ്രദീപ് പുറവങ്കര
മനാമ l കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷവും കൺവെൻഷനും ആഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി 8.30ന് ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി
ഷംസുദ്ദീൻ വെള്ളികുളങ്ങര കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന നേതാക്കളായ അസ്ലം വടകര,എൻ അബ്ദുൽ അസീസ്,ഫൈസൽ കോട്ടപ്പള്ളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9 30 ന് പതാക ഉയർത്തൽ ചടങ്ങ് ഓഫീസിൽ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
sddsdsf