ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ വനിതാ വേദി തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തും

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ വനിതാ വേദിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ വനിതാ വിഭാഗം കോ-ഓർഡിനേറ്റർ മുബീന മൻഷീർ, സഹ കോ-ഓർഡിനേറ്റർ മാരിയത്ത് അമീർഖാൻ, സഹഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്.
ഇതിനു മുന്നോട്ടു വന്ന ഐ.വൈ.സി.സി വനിത വേദി അംഗങ്ങളെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിനന്ദിച്ചു.
േ്ു്േു