ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.വൈ.സി.സിയുടെ ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി നടന്ന ക്യാമ്പ് ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ചുള്ള 49ആമത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു ഇത്.
മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. രക്തത്തിലെ ക്രിയാറ്റിനിൻ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവയുടെ പരിശോധനകൾ സൗജന്യമായി നടത്താൻ കഴിഞ്ഞത് ആളുകൾക്ക് ഏറെ സഹായകമായി. ഈ പരിശോധനകൾക്കുപുറമെ, വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ക്യാമ്പിൽ ലഭ്യമായിരുന്നു.
ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സെയ്‌ദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയന്റ് സെക്രട്ടറി ഇർഷാദ് സ്വാഗതവും അൻഷാദ് റഹിം നന്ദിയും പറഞ്ഞു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം, കിംസ് മാർക്കറ്റിങ് മേധാവി പ്യാരിലാൽ, ഐ.വൈ.സി.സി മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വനിതവേദി കോഓഡിനേറ്റർ മുബീന മൻഷീർ, തുടങ്ങിയവർ സംസാരിച്ചു.
േ്ിു്േു