ഐ.വൈ.സി.സി ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയും, കിംസ് മെഡിക്കൽ സെൻ്റർ മുഹറഖും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്വിറ്റ് ഇന്ത്യാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 49-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക.

ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി നടത്തുന്നുണ്ട്. കൂടാതെ, ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 39856325 അല്ലെങ്കിൽ 38937565 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed