സുബൈർ കണ്ണൂരിന്റെ മകൻ വിവാഹിതനായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ബഹ്‌റൈൻ പ്രതിഭ സ്ഥാപക നേതാവും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂരിന്റെയും നാസില സുബൈറിന്റെയും മകൻ ഷഹബാസ് സുബൈർ വിവാഹിതനായി. കണ്ണൂർ സിറ്റിയിലെ അൻസാരി, റീമ അൻസാരി ദമ്പതികളുടെ മകൾ നൗറീനുമായുള്ള വിവഹം കണ്ണൂർ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. വിവാഹ ചടങ്ങുകളിൽ കേരളത്തിലെയും ബഹ്‌റൈനിലെയും നിരവധി പ്രമുഖർ പങ്കെടുത്തു.
ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ഗാലപ്പ് ബഹ്‌റൈൻ പാർട്ണർ അലി ഇബ്രാഹിം ഈസ നാസ, സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് ഫക്രുദ്ദീൻ തങ്ങൾ , സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സി വി നാരായണൻ, ബഷീർ അമ്പലായി തുടങ്ങി ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും മുൻ പ്രവാസികളും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. നിയമസഭാ സ്പീക്കർ ഷംസീർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, കല്ല്യാശ്ശേരി മുൻ എംഎൽഎ ടി വി രാജേഷ് , സി പി എം നേതാക്കളായ ഇ പി ജയരാജൻ, എം വി ജയരാജൻ എന്നിവരും വധുവരന്മാർക്ക് ആശംസകൾ നേരാൻ എത്തി.
aa