ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര
മനാമ I ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും സംസ്ഥാന പ്രസിഡൻ്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്കറിൻ്റെ അകാലനിര്യാണത്തിൽ, ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിക്കുന്നു. നാളെ രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിലാണ് യോഗം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനത്തിൽ പങ്കാളികളാകുന്നവരും വിവിധ സംഘടനകളും സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക രംഗത്തുള്ളവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

article-image

adscssdx

You might also like

  • Lulu Exchange
  • Straight Forward

Most Viewed