ശ്രദ്ധേയമായി അക്ഷരമുറ്റം ഉല്ലാസക്കളരി


പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി. കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കളരികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ആക്ടിങ് പ്രസിഡൻ്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു. വിവിധ കോഴ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഉല്ലാസക്കളരിക്ക് പ്രമുഖ നാടക-നാടൻ കലാകാരനും പരിശീലകനും സംവിധായകനുമായ ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകി. കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ, ആക്ടിങ് പ്രസിഡൻ്റ് ദിലീഷ് കുമാർ, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പാഠശാല കൺവീനർ സുനേഷ് സാസ്കോ എന്നിവർ പരിപാടിയിൽ സംസാരിച്ചു.മലയാളം മിഷൻ ചാപ്റ്റർ കോഓഡിനേറ്ററും പാഠശാല വൈസ് പ്രിൻസിപ്പലുമായ രജിത അനി പരിപാടികൾക്ക് ഏകോപനം നിർവഹിച്ചു.

article-image

xcxxxcz

You might also like

  • Lulu Exchange
  • Straight Forward

Most Viewed