അനധികൃതമായി മദ്യം വിൽപ്പന: നാലുപേർ അറസ്റ്റിൽ


പ്രദീപ് പുറവങ്കര
മനാമ I അനധികൃതമായി മദ്യം വിറ്റ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. നിയമവിരുദ്ധ മദ്യവിൽപന നടക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മനാമയിൽവെച്ച് ഏഷ്യക്കാരായ പ്രതികളെ പിടികൂടിയത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ 17718888 എന്ന നമ്പറിലോ 999 എന്ന എമർജെൻസി നമ്പറിലോ അറിയിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ അറിയിച്ചു.

article-image

ASADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed