പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l സമസ്ത സൽമാനിയ ഏരിയ തെരഞ്ഞടുത്ത പ്രവർത്തകർക്കായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വർക്കിങ് കമ്മിറ്റി അംഗം സക്കീർ
പരിപാടി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈൻ കേന്ദ്ര ജോയന്റ് സെക്രട്ടറി കെ.എം.എസ്. മൗലവി പറവണ്ണ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഹനീഫ ആറ്റൂർ, അബൂത്വാഹിർ നാട്ടുകൽ, ഖലീൽ കാസർകോട്, സൈദ് മുഹമ്മദ് ചേറ്റുവ, ശംസീർ കുറ്റ്യാടി, അനസ് എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം പാലക്കാട്, ഉസ്മാൻ കാടാമ്പുഴ, സുഫീർ കൂട്ടിലങ്ങാടി, മുഹമ്മദ് നന്തി, ബീരാൻ മൗസൽ എന്നിവർ സന്നിഹിതരായിരുന്നു.
സമസ്ത സൽമാനിയ ഉപാധ്യക്ഷൻ അബ്ദുസലാം കീഴൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ റഷീദ് കുരിക്കൾ കണ്ടി സ്വാഗതവും ത്വാഹിർ നാട്ടുകൽ നന്ദിയും പറഞ്ഞു.
sdfasf