തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചന, കളറിങ് മത്സരം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ l അദ്‍ലിയ ബ്രെയിൻ ക്രാഫ്റ്റ് ഇന്റർനാഷനൽ അക്കാദമിയിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചന/കളറിങ് മത്സരം ശ്രദ്ധേയമായി. നാടകപ്രവർത്തകനും ചിത്രകാരനുമായ ഹരീഷ് മേനോൻ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി രഞ്ജി സത്യൻ, മജീദ് തണൽ, ബ്രെയിൻ ക്രാഫ്റ്റ് ചെയർമാൻ ജോയ് മാത്യു, ബിജു. എൻ എന്നിവർ സംസാരിച്ചു.

നൂറിലേറെ മത്സരാർഥികൾ പങ്കെടുത്തു. മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യലക്ഷ്മി മേൽവീട്ടിൽ, ആർദ്ര രാജേഷ്, ഫ്ലാവിയ ലിജ , സബ് ജൂനിയർ വിഭാഗത്തിൽ ശ്രീഹരി സന്തോഷ്‌, അനയ്കൃഷ്ണ, ആദിഷ് രാകേഷ് , സീനിയർ വിഭാഗത്തിൽ ആൻഡ്രിയ ഷെർവിൻ വിനിഷ്, അഞ്ജന രാജാറം, ദിയ ഷെറീൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന ജിജി മുജീബിന്റെ പാരന്റിങ്ങ് ക്ലാസും ശ്രദ്ധേയമായി.

article-image

adsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed