ഇറാൻ ആക്രമണം: പ്രതിരോധ നടപടികൾ വിലയിരുത്തി ബഹ്‌റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ 518-ാമത് ഏകോപന സമിതി (Coordination Committee) യോഗം ചേർന്നു. ഇന്ന് ഓൺലൈൻ വഴിയാണ് യോഗം നടന്നത്. രാജ്യത്തിന് നേരെ ഇറാൻ നടത്തിയ അക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.

ബഹ്‌റൈന് നേരെയുണ്ടായ ഈ ആസൂത്രിത ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതൽ പദ്ധതികളും സ്വീകരിച്ചുവരുന്ന സുരക്ഷാ നടപടികളും സമിതി വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമെന്നും യോഗം വ്യക്തമാക്കി. നിലവിലെ വെല്ലുവിളികളെ നേരിടാൻ വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന ഏകോപന പ്രവർത്തനങ്ങളും കിരീടാവകാശിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു.

article-image

dfgg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed