പ്രതിസന്ധികൾക്കിടയിലും തളരാതെ പ്രതിഭയുടെ റമദാൻ മാരത്തോൺ രക്തദാനം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും മാതൃകയായി ബഹ്‌റൈൻ പ്രതിഭയുടെ റമദാൻ മാരത്തോൺ രക്തദാന ക്യാമ്പ് തുടരുന്നു. പ്രാദേശിക ആശുപത്രികളുടെ അഭ്യർത്ഥന മാനിച്ചും പ്രവാസികളെ ചേർത്തുപിടിക്കുന്ന ബഹ്‌റൈനോടുള്ള രാജ്യത്തോടുള്ള സ്നേഹസൂചകമായും നിരവധി പ്രതിഭ പ്രവർത്തകരാണ് രക്തദാനത്തിനായി മുന്നോട്ടുവരുന്നത്.
പ്രതിഭ ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും റമദാൻ മാസത്തിൽ നടത്തിവരാറുള്ള ഈ മാരത്തോൺ രക്തദാന ക്യാമ്പ്, നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇത്തവണയും മുടക്കമില്ലാതെ മുൻപോട്ടു കൊണ്ടുപോവുകയാണ്. പ്രതിഭ വനിതാവേദി പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ ക്യാമ്പിന് തുടക്കമായത്. വരും ദിവസങ്ങളിലും ആശുപത്രികളുടെ ആവശ്യകതയ്ക്കനുസരിച്ച് രക്തം നൽകാൻ പ്രവർത്തകർ സന്നദ്ധരാണെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
മേഖലയിൽ നിലനിൽക്കുന്ന ആശങ്കാജനകമായ സാഹചര്യത്തിലും മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയായി മാറാൻ എല്ലാവരും ബഹ്‌റൈനോടൊപ്പം ചേർന്നുനിൽക്കണമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി.കെ. സുലേഷും പ്രസിഡന്റ് കെ.വി. മഹേഷും അഭ്യർത്ഥിച്ചു.
fgdgfg


