മനാമ സൂക്ക് കെഎംസിസി : മുഹറം അവധി ആഘോഷമാക്കി പ്രവർത്തകർ


പ്രദീപ് പുറവങ്കര

മനാമ : മുഹറം അവധി ദിനത്തിൽ മനാമ സൂക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി 'ഐലൻഡ് ഡെ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റി പരിസരത്ത് നിന്ന് ആരംഭിച്ച യാത്രയ്ക്ക് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂരിൽ നിന്ന് മനാമ സൂക്ക് പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം പതാക ഏറ്റുവാങ്ങി തുടക്കം കുറിച്ചു. തുടർന്ന് സൂഖ് കമ്മിറ്റി ഭാരവാഹികൾ വിജ്ഞാനവും വിനോദവും കായിക വിനോദങ്ങളുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അൽ ദാർ ബീച്ചിൽ വെച്ച് നടന്ന പരിപാടി കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി സിനാൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് എം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അസീസ്. സി.എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സലീം മനാമ, മുസ്തഫ സുറൂർ, ഫിറോസ് കെ.കെ., ജസീർ, റഫീഖ് ഇളയിടം, കരീം ഇബ്രാഹിമി, അലി മനാമ, ലത്തീഫ് വരിക്കോളി എന്നിവർ ആശംസകളർപ്പിച്ചു. പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്ത കലാപരിപാടികൾ ശ്രദ്ധേയമായി.

പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും നമ്പർ നറുക്കെടുത്ത് സ്ഥാപനങ്ങളും വ്യക്തികളും നിരവധി സമ്മാനങ്ങൾ നൽകി. മ്യൂസിക് ചെയർ, സ്പൂൺ & ലെമൺ, ബലൂൺ പൊട്ടിക്കൽ, ക്വിസ് മത്സരം, കമ്പവലി തുടങ്ങിയ മത്സരങ്ങൾക്ക് കെഎംസിസി മനാമ സൂഖ് ഭാരവാഹികൾ നേതൃത്വം നൽകി. കലാപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ താജുദ്ദീൻ പൂനത്ത് നന്ദി പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed