ഫാദേർസ് ഡേയോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ


പ്രദീപ് പുറവങ്കര

മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വfത്തിൽ ഫാദേർസ് ഡേ അനുബന്ധിച്ചു സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ്‌ തുളസി രാമൻ അധ്യക്ഷനായ ചടങ്ങിനു സൽമാബാദ് ഏരിയ കോർഡിനേറ്റർ ലിനീഷ് പി ആചാരി ആമുഖ പ്രഭാഷണം നടത്തി. 

article-image

കെ.പി.എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് സഞ്ജുവിന് കെ.പി.എ- യുടെ മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ഹോസ്പിറ്റൽ അഡ്മിസ്ട്രേറ്റർ അജ്മൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു.

article-image

തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. .താജുദീൻ കാർഡിയാക് രോഗസംബന്ധമായി അവെയർനെസ്സ് ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി. ഏരിയ വൈസ് പ്രസിഡന്റ്‌ സുഭാഷ് കെ എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ്‌ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ.പി.എ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ മെംബേർസ്, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു .

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed