ബഹ്റൈന്റെ നാവിക മേഖലയിൽ നാളെ സൈനികാഭ്യാസം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ദക്ഷിണ പടിഞ്ഞാറൻ നാവിക മേഖലയിൽ പരിശീലന വെടിവെപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ 7 മണി മുതൽ 10 മണി വരെയാണ് പരിശീലനം നടക്കുന്നത്. റാസ് അൽ മുത്തലയുടെ തെക്ക് ഭാഗം മുതൽ റാസ് അൽ-ബാർ വരെയുള്ള 7 കിലോമീറ്റർ ദൂരത്തിൽ, കടൽത്തീരത്ത് നിന്ന് കടലിലേക്ക് നീളുന്ന പ്രദേശത്താണ് പരിശീലന പരിപാടികൾ നടക്കുക. ഈ പ്രദേശത്ത് നിന്ന് മാറി നിൽക്കാനുള്ള നിർദേശം പൗരൻമാർക്കും താമസക്കാർക്കും ബിഡിഎഫ് നൽകി.

 

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed